ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ചാലക്കുടി ഒരുങ്ങി. നാല് നാളുകള്‍ നീളുന്ന കലാമേള തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുടങ്ങും.
15 മത്സരവേദികളുണ്ട്. ചാലക്കുടി സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലാണ് പ്രധാന മൂന്ന് വേദികള്‍. കാര്‍മല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍, വി.ആര്‍. പുരം സ്‌കൂള്‍, ഫാസ് ഓ!!!ഡിറ്റോറിയം, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാള്‍ തുടങ്ങിയവയിലാണ് മറ്റ് വേദികള്‍. ആദ്യദിവസം സ്റ്റേജിനങ്ങളും സ്റ്റേജിതര ഇനങ്ങളുമുണ്ട്.
സ്റ്റേജിതര ഇനങ്ങളില്‍ രചനാമത്സരങ്ങളാണ് നടക്കുക. സര്‍ക്കാര്‍ ബോയ്‌സ്, സര്‍ക്കാര്‍ ഗേള്‍സ് എന്നീ സ്‌കൂളുകളിലാണ് രചനാമത്സരങ്ങള്‍.
നൃത്ത ഇനങ്ങളായ ഭരതനാട്യം, തിരുവാതിര, മോഹിനിയാട്ടം തുടങ്ങിയവയും ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലീഷ് പദ്യം, കാവ്യകേളി, അക്ഷരശ്ലോകം, നാദസ്വരം, മദ്ദളം, മൃദംഗം, കഥകളി, നാടകം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, ശാസ്ത്രീയസംഗീതം, ലളിതഗാനം എന്നിവയും തിങ്കളാഴ്ച നടത്തും. സംസ്‌കൃതോത്സവം, അറബിക് കലോത്സവം എന്നിവയും തിങ്കളാഴ്ച ആരംഭിക്കും.
അറബിക് കലോത്സവം സര്‍ക്കാര്‍ ബോയ്‌സിലും സംസ്‌കൃതോത്സവം സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളിലുമാണ്. 15 വേദികളില്‍ പതിമൂന്നിലും തിങ്കളാഴ്ച മത്സരങ്ങളുണ്ട്. ക്രസന്റ് പബ്ലിക് സ്‌കൂളിലാണ് ഭക്ഷണപ്പുര. ആറായിരത്തിലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലോത്സവത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച പത്തിന് മന്ത്രി സി. രവീന്ദ്രനാഥ് നിര്‍വഹിക്കും.

No comments:
Post a Comment