ചാലക്കുടി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവാങ്കണത്തില്‍ ബോധവത്കരണ സന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍. ലഹരിവിരുദ്ധ, അപകടരഹിത, മാലിന്യവിമുക്ത ബോധവത്കരണ പരിപാടിയാണ് സംഘടിപ്പിച്ചത്. ഇതിനായി പ്രത്യേക സ്റ്റാളുകളും ഒരുക്കിയിരുന്നു. കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ്, ചാലക്കുടി എം.ആര്‍.എസ്., കൊരട്ടി എം.എ.എം.എച്ച്.എസ്. എന്നീ സ്‌കൂളുകളിലെ കേഡറ്റുകളാണ് സ്റ്റാള്‍ ഒരുക്കിയത്.
വാഹനാപകടം, ആത്മഹത്യ എന്നിവയ്‌ക്കെതിരേയുള്ള സുരക്ഷാ കരുതലുകളുടെ പോസ്റ്ററും തയ്യാറാക്കിയിരുന്നു. സ്റ്റാളിന്റെ ഉദ്ഘാടനം ചാലക്കുടി എസ്.ഐ. ജയേഷ് ബാലന്‍ നിര്‍വഹിച്ചു. മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് വി.ഒ. പൈലപ്പന്‍, എസ്.എച്ച്. സ്‌കൂള്‍ എച്ച്.എം. സിസ്റ്റര്‍ ജോളി റോസ് എന്നിവര്‍ പ്രസംഗിച്ചു. എസ്.പി.സി. ജില്ലാ അസി. നോഡല്‍ ഓഫീസര്‍ കെ. വിനോദ് കുമാര്‍, എ.എസ്.ഐ. സുരേഷ്, സി.വി. ഡേവിസ്, അദ്ധ്യാപകരായ വി.ടി. ലിജു, എം.കെ. ഹരി, ജിജി എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

No comments:
Post a Comment