ചാലക്കുടി: 30-ാമത് ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കുന്നതിന് തൃശ്ശൂരില്‍നിന്ന് കൊണ്ടുവന്ന സ്വര്‍ണ്ണക്കപ്പിന് മുനിസിപ്പല്‍ അതിര്‍ത്തിയായ പോട്ടയില്‍ സ്വീകരണം നല്‍കി.
ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോട്ടയില്‍നിന്ന് വാദ്യമേളങ്ങള്‍, വാഹനങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പ്രാധാനവേദിയൊരുക്കുന്ന എസ്.എച്ച്. കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് എത്തിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുമതി, ബി.ഡി. ദേവസി എം.എല്‍.എ.ക്ക് കപ്പ് കൈമാറി. നഗരസഭാധ്യക്ഷ ഉഷാ പരമേശ്വരന്‍, വില്‍സന്‍ പാണാട്ടുപറമ്പില്‍, കെ.ആര്‍. സുമേഷ്, വി.ഒ. പൈലപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
No comments:
Post a Comment