ചാലക്കുടി: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ ബി.ഡി. ദേവസി എം.എല്‍.എ. അറിയിച്ചു. 27ന് മത്സരങ്ങള്‍ തുടങ്ങും. 28ന് രാവിലെ 10ന് എസ്.എച്ച്. സ്‌കൂളില്‍ മന്ത്രി സി. രവീന്ദ്രനാഥ് തിരിതെളിയിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യാതിഥിയാകും. സി.എന്‍. ജയദേവന്‍ എം.പി. പങ്കെടുക്കും. ജയരാജ് വാര്യര്‍ കലോത്സവ സന്ദേശം നല്‍കും. 30ന് വൈകീട്ട് 5ന് സമാപനസമ്മേളനം മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. ഇന്നസെന്റ് എം.പി. സമ്മാനദാനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ സുവനീര്‍ പ്രകാശനം ചെയ്യും.
12 ഉപജില്ലകളില്‍നിന്നായി ആറായിരത്തിലധികം വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കും. 16 വേദികളാണ് ഒരുക്കിയിട്ടുള്ളത്. എസ്.എച്ച്. സ്‌കൂളിലാണ് പ്രധാനവേദി. ഭക്ഷണം ക്രെസന്റ് പബ്ലിക് സ്‌കൂളില്‍. എസ്.എച്ച്. സ്‌കൂളില്‍ മൂന്ന് വേദികളുണ്ട്. മോഡല്‍ ബോയ്‌സ് സ്‌കൂളില്‍ രണ്ട് വേദികള്‍. കാര്‍മ്മല്‍ സ്‌കൂള്‍, വ്യാപാരഭവന്‍ ഹാള്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാള്‍, ഗവ.ഗേള്‍സ്, ഈസ്റ്റ് എല്‍.പി. സ്‌കൂള്‍, എസ്.എന്‍. ഹാള്‍, പി.കെ. ചാത്തന്‍മാസ്റ്റര്‍ ഹാള്‍, ഫാസ് ഓഡിറ്റോറിയം, വി.ആര്‍. പുരം സ്‌കൂള്‍, മുനിസിപ്പല്‍ ജൂബിലി ഹാള്‍, പോട്ട കെ.ഇ.സി.യു.പി. സ്‌കൂള്‍ എന്നിവയാണ് മറ്റ് വേദികള്‍.
പത്രസമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍, വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, വി.ഒ. പൈലപ്പന്‍, പി.വി. ജോണ്‍സണ്‍, സൈമണ്‍ ജോസ് എന്നിവര്‍ പങ്കെടുത്തു.

No comments:
Post a Comment