തൃശൂർ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെബ്‌സൈറ്റും ക്യു.ആര്‍ കോഡും തയാറാക്കിയ സൈമൺ മാസ്റ്റർക്ക് സംഘാടക സമിതിയുടെ ആദരം.
ജില്ലാ കലോത്സവം ആരംഭിക്കുന്ന 27 നു മുൻപുതന്നെ കലോത്സവവേദികളും, പരിപാടികളുടെ സമയ ക്രമവും , മറ്റു കമ്മറ്റികൾ തയാറാക്കിയ നോട്ടീസുകളും, റൂട്ട് മാപ്പുകളുമടക്കം കലോത്സവത്തിന്റെ എല്ലാ വിവരങ്ങളും ചേർത്ത് സൈമൺ മാഷ് തയാറാക്കിയ വെബ്‌സൈറ്റും ക്യു.ആര്‍ കോഡും ബി.ഡി. ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തിരുന്നു .
എല്ലാ വേദിക്കരികിലും പ്രദർശിപ്പിച്ച ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ റിസല്‍ട്ട് പേജ് സ്‌ക്രീനില്‍ തെളിയുന്നതുകൊണ്ട് റിസൾട് അറിയാൻ എല്ലാവർക്കും വളരെ എളുപ്പത്തിൽ കഴിഞ്ഞു . റിസൾട്ടുകൾ പരമാവധി വേഗത്തിൽ അപ്ഡേറ്റ് ചെയ്ത തുകൊണ്ടു സൈറ്റ് പെട്ടെന്ന് ഹിറ്റായി. ദിവസവും ഇരുപത്തിനായിരത്തിലേറെ പേർ സൈറ്റ് സന്ദർശിച്ചു.
ജില്ലാ കലോത്സവത്തിന് പബ്ലിസിറ്റി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.
No comments:
Post a Comment