സുഹൃത്തെ,
ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ കേരള സംസ്ഥാന സ്ക്കൂള്‍ കലോത്സവത്തിനു മുന്നോടിയായി തൃശ്ശൂര്‍ റവന്യൂജില്ലാ കേരള സ്ക്കൂള്‍ കലോത്സവം 2017 നവംബര്‍ 28, 29, 30 ഡിസംബര്‍ 1 തിയ്യതികളിലായി ചാലക്കുടിയില്‍ വച്ച് നടക്കുകയാണ്.
തൃശ്ശൂര്‍ ജില്ലയിലെ പ്രൈമറി തലം മുതല്‍ ഹയര്‍സെക്കന്‍ററി വരെയുള്ള ക്ലാസ്സുകളിലെ ആറായിരത്തോളം വിദ്യാര്‍ത്ഥികളാണ് വിവിധ വിഭാഗങ്ങളിലായി തങ്ങളുടെ സര്‍ഗ്ഗശേഷി പ്രകടിപ്പിക്കാനെത്തുന്നത്.
2017 നവംബര്‍ 28-ാം തിയ്യതി കാലത്ത് 10 മണിക്ക് ചാലക്കുടി SHCGHS, സ്ക്കൂളിലെ പ്രധാന വേദിയില്‍ വച്ച് ബഹു: കേരള സംസ്ഥാനവിദ്യഭ്യാസ വകുപ്പു മന്ത്രി പ്രൊഫ: സി. രവീന്ദ്രനാഥ് മേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. ബഹു: കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ്. സുനില്‍ കുമാര്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും.
ബഹു. ചാലക്കുടി എം. എല്‍. എ ശ്രീ. ബി.ഡി ദേവസ്സി അദ്ധ്യക്ഷത വഹിക്കുന്ന പ്രസ്തുത ചടങ്ങില്‍ മുഖ്യാതിഥിയായി ബഹ: തൃശ്ശൂര്‍ എം. പി. ശ്രീ. സി. എന്‍ ജയദേവന്‍ പങ്കെടുക്കുന്നതാണ്. ബഹു. ചാലക്കുടി നഗര സഭാദ്ധ്യക്ഷ ശ്രീമതി ഉഷ പരമേശ്വരന്‍ സാന്നിദ്ധ്യം കൊണ്ട് ചടങ്ങിനെ സമ്പുഷ്ടമാക്കും. പ്രശസ്ത കാരിക്കേച്ചറിസ്റ്റുംസിനിമാതാരവുമായ ശ്രീ. ജയരാജ്വാര്യര്‍ കലോത്സവസന്ദേശം നല്‍കുന്നതാണ്.
ഡിസംബര്‍ ഒന്നാം തിയ്യതി വൈകീട്ട് 5 മണിക്ക് ബഹു. ചാലക്കുടി എം. എല്‍. എ. ശ്രീ. ബി. ഡി. ദേവസ്സിയുടെ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമാപനസമ്മേളനം ബഹു. കേരള സംസ്ഥാന വ്യവസായ- കായികവകുപ്പു മന്ത്രി ശ്രീ.എ. സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.
എം. പി. മാരായ ശ്രീ. ഇന്നസെന്‍റ്, ശ്രീ. പി. കെ ബിജു എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായിരിക്കും. ബഹു. തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീല വിജയകുമാര്‍ കലോത്സവ സുവനീറിന്‍റെ പ്രകാശനം നിര്‍വ്വഹിക്കും.
രണ്ടു പരിപാടികളിലുമായി ജില്ലയിലെ മുഴുവന്‍ എം. എല്‍. എ മാരും സാംസ്ക്കാരികനായകന്മാരും മറ്റു ജനപ്രതിനിധികളും ആശംസകളര്‍പ്പിച്ച്സംസാരിക്കും. കലോത്സവത്തിലേക്ക് താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
എന്ന് സംഘാടകസമിതിക്കുവേണ്ടി
ബി.ഡി. ദേവസ്സി (എം.എല്‍.എ)
ചെയര്‍മാന്‍
കെ. സുമതി(ഡി.ഡി.ഇ)
ജനറള്‍ കണ്‍വീനര്‍
ശ്രീമതി ഉഷ പരമേശ്വരന്‍
(ചെയര്‍പേഴ്സന്‍, ചാലക്കുടി നഗരസഭ)
വൈസ് ചെയര്‍മാന്‍
കെ.ജി. സതിറാണി (RDD, ഹയര്‍സെക്കന്‍ററി)
ജോ.കണ്‍വീനര്‍
ലീന രവിദാസ്(അസി.ഡയറക്ടര്‍ വി. എച്ച്. എസ്. സി.)
ജോ. കണ്‍വീനര്‍
സ്വീകരണകമ്മിറ്റിക്കുവേണ്ടി
ശ്രീ. വിത്സന്‍ പാണാട്ടുപറമ്പില്‍( ചാലക്കുടി നഗരസഭ )
ചെയര്‍മാന്‍
വൈസ് ചെയര്‍മാന്‍
ശ്രീമതി. സി.കെ. ബിന്ദുമോള്‍
കണ്‍വീനര്‍
No comments:
Post a Comment