ജില്ലാ സ്‌കൂള്‍ കലോത്സവം 27-ന് തുടങ്ങും; പന്തലിനു കാല്‍ നാട്ടി



 റവന്യു ജില്ലാ കലോത്സവം 27 മുതല്‍ 30 വരെ ചാലക്കുടിയില്‍ 15 വേദികളിലായി നടത്തും. ചാലക്കുടി എസ്.എച്ച്. സ്‌കൂളിലാണ് ഒന്നും രണ്ടും മൂന്നും വേദികള്‍.

കാര്‍മല്‍ സ്‌കൂള്‍, സര്‍ക്കാര്‍ ബോയ്‌സ് സ്‌കൂള്‍, സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂള്‍, വി.ആര്‍. പുരം സ്‌കൂള്‍, ഫാസ് ഓഡിറ്റോറിയം, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളുകള്‍ എന്നിവിടങ്ങളിലാണ് വേദികള്‍. അറബി കലോത്സവം സര്‍ക്കാര്‍ ബോയ്‌സിലും, സംസ്‌കൃതോത്സവം സര്‍ക്കാര്‍ ഗേള്‍സിലും അരങ്ങേറും.

ക്രസന്റ് പബ്ലിക്ക് സ്‌കൂളിലാണ് ഭക്ഷണം ഒരുക്കുന്നത്. നാലുദിവസങ്ങളിലായി ആറായിരത്തിലധികം കുട്ടികള്‍ പങ്കെടുക്കും. പ്രാധാന വേദിയിലെ പന്തല്‍ കാല്‍നാട്ടു കര്‍മം ബി.ഡി. ദേവസ്സി എം.എല്‍.എ. നിര്‍വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉഷാ പരമേശ്വരന്‍ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ. സുമതി, എസ്.എച്ച്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയിന്‍, ഹെഡ്മിസ്റ്റ്രസ് സിസ്റ്റര്‍ ജോളി ജോസ്, ബീന ഡേവിസ്, എം.എ. സാദിഖ് എന്നിവര്‍ പ്രസംഗിച്ചു.

ബി.ഡി. ദേവസ്സി എം.എല്‍.എ. ചെയര്‍മാനായും ഡി.ഡി. കെ. സുമതി ജനറല്‍ കണ്‍വീനറുമായ സംഘാടകസമിതിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ നടത്തുന്നത്.



No comments:

Post a Comment